
കുന്നംകുളം: കുരുന്നുകളുടെ ചികിത്സാ ചെലവിന് കാരുണ്യ യാത്രയിലൂടെ കൈത്താങ്ങുമായി കെ.ബി.ടി.എ.
ചെമ്മന്തട്ട സ്വദേശികളായ അവനിക, ആയുഷ് എന്നിവരുടെ ബോൺ മാരോ ട്രാൻസ് പ്ലാന്റ് ശസ്ത്രക്രിയയ്ക്കായുള്ള ചികിത്സാ സഹായനിധിയിലേക്ക് തുക നൽകുന്നതിന് കുന്നംകുളത്തെ ബസ് ഓണേഴ്‌സ് സംഘടന കഴിഞ്ഞദിവസമാണ് കാരുണ്യ യാത്ര സംഘടിപ്പിച്ചത്. 80 ഓളം ബസുകളാണ് പദ്ധതിയുമായി സഹകരിച്ച് സർവീസ് നടത്തിയത്. എട്ട് ലക്ഷം രൂപ ഒരു ദിവസം സ്വരൂപിച്ചു. അടുത്ത ദിവസം കുടുംബത്തിന് തുക കൈമാറുമെന്ന് കെ.ബി.ടി.എ രക്ഷാധികാരി എം.ബാലാജി, കെ.ബി.ടി.എ ജില്ലാ കമ്മിറ്റി സെക്രട്ടറി വി.വി. മുജീബ് റഹ്മാൻ, പി.ജി വിശ്വനാഥൻ, ജോൺ ജേക്കബ്,എം.എൻ.രതീഷ്,എം. വി.വിനോദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |