
ആലപ്പുഴ: വയലാർ രാമവർമ്മയുടെ വിയോഗത്തിന്റെ അൻപത് വർഷത്തെ ഓർമ്മകൾ പങ്ക് വെക്കുന്നതിനായി സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വയലാർ അന്ത്യവിശ്രമം കൊള്ളുന്ന രാഘപറമ്പിലെ ചന്ദ്രകളഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വയലാർ സുവർണ്ണ സ്മൃതി സാഹിത്യ ആസ്വാദകർക്ക് നവ്യാനുഭവമായി. പ്രൊഫ.എം തോമസ് മാത്യു പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ.ടി.എസ്.ജോയ് അദ്ധ്യക്ഷത വഹിച്ചു. ഭാരതി തമ്പുരാട്ടി ദീപ പ്രകാശനം നടത്തി. ആലങ്കോട് ലീലാകൃഷ്ണൻ, ആർ.കെ ദാമോദരൻ , സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ, വയലാർ ശരത്ചന്ദ്രവർമ്മ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |