
കൊച്ചി: ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്ക്രൈബ്‌സ് അസോസിയേഷൻ ജില്ലാ വനിത കൺവെൻഷൻ 31ന് രാവിലെ 10.30ന് ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ്. കരയോഗം ഹാളിൽ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിത ചെയർപേഴ്‌സൺ വി.എൻ.സരോജിനി അദ്ധ്യക്ഷത വഹിക്കും. ഹൈക്കോടതിയിലെ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒഫ് ഇന്ത്യ അഡ്വ.ഒ.എം.ശാലിന വിശിഷ്ടാതിഥിയാകും. കെ.ജി. ഇന്ദുകലാധരൻ, എ.അൻസാർ, സി.പി. അശോകൻ, ഒ.എം.ദിനകരൻ, ആർ.ബേബി ലത, പി.ശോഭ എന്നിവർ സംസാരിക്കും. അന്നേദിവസം ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എസ്.സുരേഷ് കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |