
തിരുവല്ല : റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രമേള ഒന്നാം ദിവസം പിന്നിടുമ്പോൾ കോന്നി ഉപജില്ല 579 പോയിന്റുമായി മുന്നേറുകയാണ്. 547 പോയിന്റുമായി പത്തനംതിട്ട ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 506 പോയിന്റുമായി തിരുവല്ല ഉപജില്ല മൂന്നാമതെത്തി. മല്ലപ്പള്ളി - 419 , അടൂർ - 405 ,റാന്നി - 385 ,പന്തളം - 362, കോഴഞ്ചേരി - 328 ,വെണ്ണിക്കുളം - 284 ,പുല്ലാട് - 276 , ആറന്മുള - 167 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില. ആദ്യദിനത്തിൽ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള എന്നിവയുടെ മത്സരങ്ങളാണ് നടന്നത്. ഇതിൽ സാമൂഹ്യശാസ്ത്ര മേളയുടെ ഒരു മത്സരത്തിന്റെ ഫലം കൂടി അറിയാനുണ്ട്. ഇന്ന് പ്രവർത്തി പരിചയമേളയും ഐ.ടിമേളയും നടക്കും.
സ്‌കൂളുകളിൽ കോന്നി ഗവ.എച്ച്.എസ്.എസ് മുന്നിൽ
റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രമേള ഒന്നാം ദിവസം പിന്നിടുമ്പോൾ സ്‌കൂളുകളിൽ കോന്നി ഗവ.എച്ച്.എസ്.എസ് 265 പെയിന്റ് നേടി മുന്നിലെത്തി. പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളാണ് 196 പോയിന്റുമായി രണ്ടാമത്. തിരുവല്ല എം.ജി.എം സ്‌കൂളാണ് 185 പോയിന്റ് നേടി മൂന്നാമതെത്തിയത്. 123 സ്‌കൂളുകൾ പോയിന്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |