കൊല്ലം: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച സർക്കാരിന്റെ കിരാത നടപടിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത സൂചനാ പണിമുടക്ക് ജില്ലയിൽ വിജയം. ജീവനക്കാർ പണിമുടക്കി കോർപ്പറേഷന്റെ തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിന് മുന്നിൽ മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി നേതാവും മുൻമന്ത്രിയുമായ സി.ദിവാകരൻ ധർണ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി നേതാക്കളായ ജേക്കബ്, സുനേശൻ, രാകേഷ്, കുരീപ്പുഴ വിജയൻ, ദിനേഷ് കുമാർ, ആശ്രാമം സജീവ്, സജി പുതുശേരി, ഹരിലാൽ, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |