കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെ പെൺമക്കൾ നൽകിയ റിവ്യൂ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മക്കളായ ആശ ലോറൻസും സുജാത ബോബനും നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളിയത്.
2024 സെപ്തംബർ 21നായിരുന്നു ലോറൻസിന്റെ മരണം. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം അതായിരുന്നുവെന്ന് മകൻ എം.എൽ. സജീവൻ അറിയിക്കുകയും സാക്ഷികളെ ഹാജരാക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |