
മോഹൻലാൽ ചിത്രം മോൺസ്റ്ററിലൂടെ മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിയാണ് ലക്ഷ്മി മഞ്ചു.ഇംഗ്ലീഷിൽ ഉൾപ്പടെ വിവിധ ഭാഷകളിൽ ഒട്ടേറെ സിനിമകൾ ലക്ഷ്മി മഞ്ചു അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് നടൻ മോഹൻ ബാബുവിന്റ മകളാണ് ലക്ഷ്മി മഞ്ജു. ഇപ്പോഴിതാ താൻ കുട്ടിക്കാലത്ത് നേരിട്ട ലെെംഗികാതിക്രമത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. പത്താം ക്ലാസിൽ പഠിക്കുമ്പോളാണ് താൻ ലെെംഗികാതിക്രമം നേരിട്ടതെന്നാണ് ലക്ഷ്മി മഞ്ചു പറയുന്നത്. ഹൗട്ടര്‍ഫ്‌ളൈക്ക് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
മോഹൻ ബാബുവിന്റെ മകളെന്ന നിലയിൽ സാധാരണയായി കാറിൽ ഡ്രെെവറാണ് അമ്മയ്ക്കും ബോഡിഗാർഡിനുമൊപ്പം ലക്ഷ്മിയെ സ്കൂളിൽ കൊണ്ടുപോകുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നത്. എന്നാൽ ഒരു ദിവസം ഹോൾടിക്കറ്റ് എടുക്കാനായി പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യേണ്ടി വന്നു. അപ്പോഴാണ് ഏതൊ ഒരാൾ തന്നെ മോശമായി സ്പർശിച്ചതെന്നാണ് ലക്ഷ്മി മഞ്ചു പറയുന്നത്.
'ഈ അതിക്രമം അത് എത്ര വൃത്തികെട്ട അനുഭവമായിരുന്നു. എനിക്ക് അന്ന് വെറും 15 വയസായിരുന്നു പ്രായം. ഞാനൊരു കുട്ടിയായിരുന്നു. ദുരനുഭവമുണ്ടായപ്പോൾ ഞാൻ പ്രശ്നമുണ്ടാക്കാതെ മാറിനിൽക്കുകയാണ് ചെയ്തത്. എന്റെ കൂട്ടുകാരികളോട് ഞാൻ ഇക്കാര്യം പറഞ്ഞു. സമാനമായ അനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അവരും എന്നോട് പറഞ്ഞു. ഇത് സംഭവിക്കാതിരിക്കാൻ അവരിൽ നിന്ന് വ്യത്യസ്തയായ പെൺകുട്ടിയായിരുന്നില്ല ഞാൻ. ഇത് ആർക്കും സംഭവിക്കും'- ലക്ഷ്മി മഞ്ചു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |