
വലിയ അപകടകാരിയായ പാമ്പുകളുടെ കൂട്ടത്തിൽ മുൻപന്തിയിലുളളതാണ് രാജവെമ്പാല. ഉൾവനങ്ങളിൽ കൂടുതലായി കാണപ്പെടുന്ന രാജവെമ്പാല നാട്ടിൻപ്രദേശങ്ങളിൽ അധികമായി കാണാറില്ലെന്നാണ് വിദഗ്ദർ പറയുന്നത്. പാമ്പുകൾ ഏറ്റവും കൂടുതൽ ഇണചേരുന്നതും വരാൻ പോകുന്ന മാസങ്ങളിലാണ്. വനം വകുപ്പിന്റെ സർപ്പയുടെ നോഡൽ ഓഫീസറായ മുഹമ്മദ് അൻവർ പാമ്പുകളെക്കുറിച്ച് ആർക്കും അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ
മൂർഖൻ, അണലി, ശംഖുവരയൻ എന്നിവയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വിഷപാമ്പുകൾ. രാജവെമ്പാലയുടെ ആന്റിവെനം ലഭ്യമല്ല. അവയെ സാധാരണയായി നാട്ടിൻപ്രദേശങ്ങളിൽ കാണാറില്ല. ഇണചേരുന്ന സമയത്ത് ഇവ കൂടുതലും സഞ്ചരിക്കാറുണ്ട്. പെൺപാമ്പുകളുടെ ഫിറമോൺ ആകർഷണത്തെ തുടർന്നാണ് അവ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നത്. പെൺപാമ്പുകൾ കൂടുതലും വനപ്രദേശങ്ങളിലാണ് കാണാറുളളത്. ജനവാസകേന്ദ്രങ്ങളിൽ അധികമായി കാണപ്പെടുന്ന ഒരു പാമ്പല്ല. സാധാരണ അവ കടിക്കാറില്ല.
രാജവെമ്പാല ഒരു പ്രദേശത്തേക്ക് വന്നാൽ പല സൂചകങ്ങളും ലഭിക്കും. കാക്കൾ കൂട്ടമായി കരയും, പട്ടി കുരയ്ക്കും എന്നിവയാണ് വരുന്ന ലക്ഷണങ്ങൾ. ഒളിഞ്ഞുതാമസിക്കാൻ ശേഷിയുളള ജീവിയാണ് പാമ്പ്. പക്ഷെ ഇണചേരുന്ന സമയമാകുമ്പോൾ ഇവ പുറത്തേക്ക് സഞ്ചരിക്കും. ഒക്ടോബറോടെയാണ് ഇണചേരൽ ആരംഭിക്കുന്നത്. ഈ സമയങ്ങളിൽ പാമ്പുകടിയേൽക്കാനും സാദ്ധ്യതയുണ്ട്. പകൽ മാത്രം സഞ്ചരിക്കുന്ന പാമ്പുകൾ രാത്രി സമയങ്ങളിലും സഞ്ചരിക്കാൻ തുടങ്ങുന്നതാണ് കാരണം. അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നവംബർ, ഡിസംബർ എന്നീ മാസങ്ങളിലാണ് കൂടുതലായി ഇണചേരൽ നടക്കുന്നത്.
പാമ്പിൻ കുഞ്ഞുങ്ങളുടെ വിഷത്തിന് വീര്യമില്ലെന്ന തെറ്റായ ധാരണയുണ്ട്. ഈ സമയത്ത് വളർത്തുമൃഗങ്ങളെയും ശ്രദ്ധിക്കണം. കാരണം അവ ചെറിയ പാമ്പുകളെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരാനുളള സാദ്ധ്യതയുണ്ട്. വനം വകുപ്പ് പിടിക്കുന്ന പാമ്പുകളെ സുരക്ഷിതമായി തുറന്നുവിടുകയാണ് ചെയ്യുന്നത്. വിഷമുളള പാമ്പുകളെ ഉൾവനത്തിലേക്കാണ് കൊണ്ടുവിടുന്നത്. മൂർഖന്റെ ആയുസ് കൃത്യമായി പ്രവചിക്കാൻ കഴിയില്ല. അതുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇതുവരെ നടന്നിട്ടില്ല. നീളം വച്ച് ഒരിക്കലും മൂർഖന്റെ പ്രായം നിർണയിക്കാൻ കഴിയില്ല.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |