
കണ്ണൂർ: ഇന്ദിരഗാന്ധിയോടുള്ള ആദര സൂചകമായി പുറത്തിറക്കിയ നാണയങ്ങൾ കൊണ്ട് ഇന്ദിരഗാന്ധിയുടെ മുഖം ഒരുക്കി ആലക്കോട് സ്വദേശിയായ നോബി കുര്യാലപ്പുഴ.ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിദിനമായ ഇന്ന് 150 നാണയങ്ങൾ ഉപയോഗിച്ചാണ് നോബി മുഖം ഒരുക്കിയത്.
ഇന്ദിരാഗാന്ധിയോടുള്ള ആദരസൂചകമായി ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളുടെ വലിയ ശേഖരവും നോബിയുടെ പക്കലുണ്ട്. ഇന്ധിരാഗാന്ധി കൊല്ലപ്പെട്ട ദിവസത്തെ പത്രക്കുറിപ്പുകളുടെ ശേഖരവും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. വിവിധ ചരിത്ര സംഭവങ്ങളുടെ പത്രക്കുറിപ്പുകൾ, പഴയകാലത്തെ ബസ് ടിക്കറ്റുകൾ ട്രെയിൻ ടിക്കറ്റുകൾ എന്നിവയും വൻശേഖരവും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |