
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ മുൻ പ്രസിഡന്റും പൊതുഭരണ വകുപ്പ് അഡി. സെക്രട്ടറിയുമായ പി.ഹണി ഇന്ന് വിരമിക്കും.1996ൽ സെക്രട്ടേറിയറ്റ് സർവീസിൽ പ്രവേശിച്ച ഹണി, 2002ലെ പണിമുടക്കിനും പെൻഷൻ സംരക്ഷണ സമരത്തിനും നേതൃത്വം നൽകിയതിന്റെ പേരിൽ 2006ൽ പിരിച്ചുവിടപ്പെട്ടിരുന്നു.പിന്നീട് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ തിരിച്ചെടുത്തു.1998 മുതൽ സംഘടനയുടെ നിർവാഹക സമിതിയംഗമായും 2003 മുതൽ ട്രഷററായും 2010ൽ സെക്രട്ടറിയായും, 2017 മുതൽ പ്രസിഡന്റായും പ്രവർത്തിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് ജോയിന്റ് സെക്രട്ടറി,ജില്ലാ,സംസ്ഥാന കമ്മിറ്റി ഭാരവാഹി,എ.ഐ.ജി.ഇ.എഫ് ദേശീയ എക്സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |