
പത്തനംതിട്ട : ജവഹർ ബാൽ മഞ്ച് ചാച്ചാജി നാഷണൽ ഗോൾഡ് ചിത്രരചനാ മത്സരം നവംബർ ഒന്നിന് രാവിലെ 9.30 മുതൽ പത്തനംതിട്ട രാജീവ് ഭവനിൽ നടക്കും. 7 മുതൽ 10 വരെയുള്ള വിഭാഗത്തിന്റെ വിഷയം 'ഇന്ത്യൻ ഉത്സവങ്ങളുടെ നിറങ്ങൾ', 11 മുതൽ 14 വയസുവരെയുള്ള വിഭാഗത്തിന്റെ വിഷയം 'എന്റെ സ്വപ്നലോകം' , 15 മുതൽ 18 വയസുവരെയുള്ള വിഭാഗത്തിന്റെ വിഷയം 'ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്' എന്നിങ്ങനെയായിരിക്കും. എൽ.കെ.ജി, യു.കെ.ജി,1, 2 ക്ലാസ്സിലെ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരിക്കും. ഫോൺ. 904868 5287.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |