ആലപ്പുഴ: മലയാളദിനത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നവംബർ 1 ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിക്കും.സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ മുഖ്യാതിഥിയാവും. എ.ഡി.എം ആശ സി.എബ്രഹാം അധ്യക്ഷത വഹിക്കും.ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.വി രതീഷ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എം.സുമരാജ് എന്നിവർ പങ്കെടുക്കും.ജില്ലാ, താലൂക്ക് പഞ്ചായത്ത് തലങ്ങളിലും സ്‌കൂളുകളിലും ഭരണഭാഷ പ്രതിജ്ഞയെടുക്കൽ,ഭരണഭാഷാ സമ്മേളനം,ചർച്ചകൾ സെമിനാറുകൾ, പ്രഭാഷണങ്ങൾ,ഭാഷാമത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |