
തൃശൂർ: പാവറട്ടി സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ നൽകുന്ന വിവിധ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റീവ് സേവനങ്ങളിൽ ഏർപ്പെടുന്ന ഡോക്ടർ, നഴ്‌സ്, വാളണ്ടിയർ എന്നിവർക്കാണ് 10,000 രൂപയും പ്രശസ്തിപത്രവും നൽകുന്നത്. ഡിസംബർ 10 നു മുമ്പ് നാമനിർദേശം സമർപ്പിക്കണമെന്ന് പ്രസിഡന്റ് എൻ.പി അബൂബക്കർ, സെക്രട്ടറി ഹാരിസ് ഹനീഫ, എ.പി റഷീദ്, കോർഡിനേറ്റർ ലക്ഷ്മണൻ, ഇ.കെ ജോണി എന്നിവർ അറിയിച്ചു. നാമനിർദേശം നടത്തുന്നയാളുടെ പേര്, വിലാസം, ഇ മെയിൽ, ഫോൺനമ്പർ, പ്രവർത്തിക്കുന്ന സ്ഥാപനം, സാമൂഹ്യമാദ്ധ്യമങ്ങളിലെ സാന്നിദ്ധ്യം എന്നിവയുൾപ്പെടെ ലഘുവിവരണത്തോടെയാണ് അപേക്ഷ നൽകേണ്ടത്. ജനവരി 15 ന് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് അവാർഡുകൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |