
ചിറക്കടവ് : മഹാവിഷ്ണു ക്ഷേത്രത്തിൽ മാസപൂജയ്ക്ക് സമാപനം കുറിച്ച് നടത്തുന്ന രോഹിണി ഉത്സവവും, അനുജ്ഞാകലശവും വെള്ളിയാഴ്ച നടക്കും. തന്ത്രി കടിയക്കോൽ ഇല്ലം കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ഹള്ളിയൂർ ബദിരമന ഇല്ലം എച്ച്.ബി.ഈശ്വരൻനമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. രാവിലെ ആറിന് അഷ്ടദ്രവ്യഗണപതിഹോമം, എട്ടിന് കലശപൂജ, 9.30ന് നവകാഭിഷേകം, 11ന് പ്രസന്നപൂജ, വൈകിട്ട് നടതുറപ്പും പൂജയും, ആനിക്കാട് ഗോപകുമാറിന്റെ മേളവും കൊട്ടിപ്പാടി സേവയും. മണ്ഡലകാല ആരംഭമായ നവംബർ 17 ന് നിത്യപൂജ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |