
കോന്നി : വനംവന്യജീവി വകുപ്പ് നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിൽ ഉൾപ്പെടുന്ന കൊക്കത്തോട്ടിലെ കർഷകർക്ക് ആശങ്കയിൽ. വനാതിർത്തിയിൽ താമസിക്കുന്നവർ, വന്യജീവികളുടെ ശല്യത്താൽ ദുരിതം അനുഭവിക്കുന്നവർ എന്നിവർ തങ്ങളുടെ പട്ടയഭൂമി വനംവകുപ്പിന് കൈമാറി ഭൂമിക്ക് വില നൽകുന്നതാണ് സ്വയംസന്നദ്ധ പദ്ധതി. എന്നാൽ, ഈ പദ്ധതിയെ സംബന്ധിച്ച് നാട്ടിൽ പടരുന്ന വാർത്തകളും വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളുമാണ് കർഷകരിൽ ആശങ്കയ്ക്ക് കാരണം. സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ലോക ബാങ്ക് വഴിയുള്ള ഫണ്ട് കിഫ്ബി വഴി നടപ്പാക്കുന്നതാണ് പദ്ധതി. പ്രകൃതി ദുരന്തങ്ങൾ, വന്യജീവികളുടെ ആക്രമണം തുടങ്ങിയവയിൽനിന്ന് വീട്ടുകാരെ മോചിപ്പിച്ച് മാറ്റിപ്പാർപ്പിക്കുകയും ഒഴിയുന്ന ഭൂമി വനമായി മാറ്റുകയുമാണ് ലക്ഷ്യമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
കൊക്കാത്തോട് മേഖലയിൽ നിന്ന് വീടൊഴിയാൻ സന്നദ്ധത അറിയിച്ചുകൊണ്ട് 138 കുടുംബങ്ങൾ അപേക്ഷ നൽകിയിരുന്നു. ഇതിൽ 71 അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി. 51 അപേക്ഷകർ അർഹരാണെന്ന് കണ്ടെത്തിയിരുന്നു. പരിശോധനകൾ പൂർത്തിയാക്കിയ അപേക്ഷകൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അദ്ധ്യക്ഷനായ കമ്മിറ്റിയും അംഗീകരിച്ചു. 55 അപേക്ഷകൾ കൂടി കമ്മിറ്റിയുടെ പരിഗണനയിലാണ്.
ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ പൊതുതിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാൻ കൊക്കാത്തോട് ജനകീയ കർഷക സംരക്ഷണ സമിതി തീരുമാനം എടുത്തിട്ടുണ്ട്.
ടി.ആർ.പ്രഭാകരൻ
(പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 1478 -ാം കൊക്കാത്തോട് ശാഖ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |