
പത്തനംതിട്ട : സമ്പൂർണ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കേരളത്തിൽ ബി എൽ ഒമാരായി നിയമിക്കപ്പെട്ടിരിക്കുന്നത് ബഹുഭൂരിപക്ഷവും അദ്ധ്യാപകരായതിനാൽ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് അദ്ധ്യാപകർ ഇല്ലാത്ത സാഹചര്യമുണ്ടാകുമെന്ന് കെ.പി.എസ്.ടി.എ.
രണ്ടാം ടേം പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു മാസക്കാലം വിദ്യാലയങ്ങളിൽ അധ്യാപകർ ഇല്ലാതെ വരുന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും.
ബി എൽ ഒമാരായി നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് പകരം അദ്ധ്യാപകരെ നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളപ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി കിഷോർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |