കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജ് കുന്ദമംഗലത്ത് പ്രവർത്തനമാരംഭിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകൾക്കോ, ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ കുന്ദമംഗലത്തെത്തുന്ന വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായി താമസിക്കാൻ വേണ്ടിയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. എൻ അബൂബക്കർ, എം.കെ നദീറ, എൻ ഷിയോലാൽ, വി അനിൽകുമാർ, ബാബു നെല്ലൂളി , ടി.പി മാധവൻ, മുംതാസ് ഹമീദ്, ചിത്ര വാസു, എം.എം മൂസ മൗലവി, സുധീഷ് കുമാർ, തളത്തിൽ ചക്രായുധൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മൈമൂന സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |