മേപ്പയ്യൂർ: അരിക്കുളം ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡിലൂടെ കടന്നു പോകുന്ന മീത്തലെ തച്ചോളി- കിഴക്കേ ആശാരിക്കൽ റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 27,80,000 രൂപ ചെലവിൽ പൂർത്തീകരിച്ചു. ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി രജനി , കെ. അബിനീഷ്, എം. പ്രകാശൻ , എൻ. വി നജീഷ് കുമാർ , എൻ. എം . ബിനിത , കെ.എം. അമ്മത്, എ.ഇന്ദിര, വി. ബഷീർ ,ടി .ടി .ശങ്കരൻ നായർ, സി .വിനോദൻ, സി.നാസർ, എം.കെ. രാഗിഷ് ,ജാബിർ കുങ്ങോളി , ടി.എം. രാജൻ ,ടി .ജമാൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |