
തൃശൂർ: സിറ്റി പൊലീസ് ജില്ലാ വാർഷിക അത്‌ലറ്റിക് മീറ്റിൽ തൃശൂർ സബ് ഡിവിഷൻ ഓവറാൾ ചാമ്പ്യന്മാർ. ജില്ലാ സായുധ ബറ്റാലിയൻ രണ്ടാം സ്ഥാനവും ഗുരുവായൂർ സബ് ഡിവിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷന്മാരിൽ തൃശൂർ സബ് ഡിവിഷനിലെ സി.പി.ഒ ജയപ്രകാശും വനിതകളിൽ ഒല്ലൂർ സബ് ഡിവിഷനിലെ വനിതാ സി.പി.ഒ അനുപമയും വ്യക്തിഗത ചാമ്പ്യൻമാരായി. സമാപനച്ചടങ്ങിൽ തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ഹരിശങ്കർ സല്യൂട്ട് സ്വീകരിച്ച് സമ്മാനദാനം നിർവഹിച്ചു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ.ദേശ്മുഖ്, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, അഡീഷണൽ പൊലീസ് സൂപ്രണ്ട് ഷീൻ തറയിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |