
മുപ്ലിയം: വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി.അശോകൻ, ഇഞ്ചക്കുണ്ട് സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് വി.ആർ.ബൈജു, പഞ്ചായത്തംഗം വിജിത ശിവദാസൻ, ചാലക്കുടി തഹസിൽദാർ കെ.എ.ജേക്കബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബെന്നി ചാക്കപ്പൻ, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, പത്രോസ് അമരത്ത്പറമ്പിൽ, ഷാജി വട്ടോലി പറമ്പിൽ എന്നിവർ സംസാരിച്ചു. 44 ലക്ഷം രൂപ ചെലവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം. 9 മാസമാണ് കരാർ കാലാവധി. പൊതുമരാമത്ത് വകുപ്പിനാണ്
നിർവഹണ ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |