തിരുവനന്തപുരം: പൂവാർ കമ്മ്യൂണിറ്റി സെന്ററിൽ ഒരു മാസമായി ഇൻസുലിൻ കിട്ടാതെ വലയുകയാണ് പ്രമേഹരോഗികൾ. ഓരോ മാസവും ബുക്കിന്റെ അടിസ്ഥാനത്തിൽ രോഗികൾക്ക് ഒരു മാസത്തേക്കുള്ള മരുന്നാണ് നൽകാറുള്ളത്. എന്നാൽ ഇപ്പോൾ ‘സ്റ്റോക്ക് ഇല്ല’ എന്ന മറുപടി നൽകി തിരിച്ചയയ്ക്കുകയാണ്.
പുറത്ത് നിന്ന് ഇൻസുലിൻ വാങ്ങണമെങ്കിൽ ഒരു കുപ്പിക്ക് 150 മുതൽ 160 രൂപ വരെയാണ് വില.
ഗുളികകൾ കുറച്ച് ലഭിക്കുന്നുണ്ടെങ്കിലും, ഇഞ്ചക്ഷൻ എടുക്കാതെ ഷുഗർ നിയന്ത്രണത്തിന് സാദ്ധ്യമല്ല.ഇൻസുലിൻ എടുക്കാതിരുന്നാൽ തലകറങ്ങി വീഴുന്ന അവസ്ഥയിലാണ് രോഗികൾ.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോടും,മെഡിക്കൽ അധികാരികളോടും പലതവണ പരാതിപ്പെട്ടിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല.എത്രയും വേഗം ഇൻസുലിൻ ലഭ്യമാക്കണമെന്നാണ് രോഗികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |