പാലക്കാട്: സംസ്ഥാന സർക്കാരിന്റെയും കണ്ണാടി ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്നതിനുള്ള വികസന സദസ് ഇന്ന് വൈകീട്ട് മൂന്നിന് തദ്ദേശസ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. കണ്ണാടി പഞ്ചായത്ത് മൈതാനത്ത് നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയാവും. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികതലത്തിൽ വികസന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉൾക്കൊള്ളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിലാണ് വികസന സദസുകൾ നടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |