കൽപ്പറ്റ: വയനാട്ടിൽ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 15 തദ്ദേശ സ്ഥാപനങ്ങളിൽ വനിത ഭരണസമിതി അദ്ധ്യക്ഷ പദവി അലങ്കരിക്കും. വയനാട് ജില്ലാ പഞ്ചായത്തും സുൽത്താൻ ബത്തേരി നഗരസഭയും മാനന്തവാടി സുൽത്താൻ ബത്തേരി ബ്ളോക്കും സ്ത്രീകൾ ഭരിക്കും. 11 ഗ്രാമ പഞ്ചായത്തുകളിൽ സ്ത്രീകൾ അദ്ധ്യക്ഷ പദവി അലങ്കരിക്കും. ഇതിൽ രണ്ടുപേർ പട്ടിക വർഗ സ്ത്രീകൾ ആയിരിക്കും എന്നതാണ് മറ്റൊരു പുതുമ. തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തുകളിലാണ് പട്ടിക വർഗ സ്ത്രീകൾക്ക് അദ്ധ്യക്ഷ പദവി ഉള്ളത്.
വൈത്തിരി, മുപ്പൈനാട്, പനമരം ഗ്രാമ പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം പട്ടിക വർഗക്കാർക്കാണ്. മുട്ടിൽ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി വിഭാഗത്തിനുമാണ്. ജനറൽ വിഭാഗത്തിൽ എവിടെയെങ്കിലും മുന്നണികൾ വനിതകളെ തന്നെ പരിഗണിക്കുകയാണെങ്കിൽ സ്ത്രീ പ്രാതിനിദ്ധ്യം ഇനിയും ഉയരും. തുടർച്ചയായി മൂന്നാം തവണയും വനിതകൾക്ക് പ്രാതിനിദ്ധ്യം കിട്ടിയ ഒരു പഞ്ചായത്ത് കൂടി വയനാട്ടിലുണ്ട്. വെള്ളമുണ്ട പഞ്ചായത്തിൽ 2015ൽപട്ടിക വർഗ വനിതയും കഴിഞ്ഞ തവണ വനിത സംവരണവുമായിരുന്നു. ഈ തിരഞ്ഞെടുപ്പിലും വനിതാ സംവരണമാണ്. വയനാട് ജില്ലയിൽ 23 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും നാല് ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |