
ബംഗളൂരു: കന്നട നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഇന്നലെ ബംഗളൂരുവിലെ കിഡ്വായ് ആശുപത്രിയിലായിൽ വച്ചായിരുന്നു അന്ത്യം. ഒരു വർഷത്തിലേറെയായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കീമോതെറാപ്പി അടക്കം വിദഗ്ദ്ധ ചികിൽസകൾ നൽകിയിട്ടും രോഗം വയറിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർന്നതാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.
ഓം, കെ.ജി.എഫ് രണ്ട് അദ്ധ്യായങ്ങൾ എന്നീ ചിത്രങ്ങളാണ് ഹരീഷിനെ പ്രശസ്തനാക്കിയത്. സമര, ബംഗളൂരു അണ്ടർവേൾഡ്, ജോഡിഹക്കി, രാജ് ബഹാദൂർ, സഞ്ജു വെഡ്‌സ് ഗീത, സ്വയംവര, നല്ല എന്നിങ്ങനെ നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിംഹരൂപിണിയാണ് അവസാന ചിത്രം.
തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ചും ഹരീഷ് അടുത്തിടെ തുറന്നുപറഞ്ഞത്. ഒറ്റ ഇൻജക്ഷന് 3.55 ലക്ഷം ചെലവ് വരുമെന്നും, 63 ദിവസത്തെ ഒരു സൈക്കിളിൽ മൂന്ന് ഇൻജക്ഷനുകൾ എടുക്കേണ്ടതായി വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചികിത്സക്കായി 20 കുത്തിവയ്പുകൾ ആവശ്യമായതിനാൽ മൊത്തം ചികിത്സ ചെലവ് 70 ലക്ഷത്തിനടത്ത് എത്തിയെന്നും ഹരിഷ് വെളിപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |