
കോട്ടയം: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോട്ടയം നഗരത്തിന് സമീപത്തെ പാക്കിൽ ഒരു വീട്ടിൽ വോട്ടർ പട്ടിക പരിഷ്കരണത്തിനെത്തിയതായിരുന്നു ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫീസർ) മേഴ്സി ജോസഫ്. ബെല്ലടിച്ച ശേഷം വീടിനു മുൻവശത്തിരുന്ന് ജോലി ചെയ്യുന്നതിനിടെ, കുരച്ചുപാഞ്ഞെത്തിയ കൂറ്റൻ നായ മേഴ്സിയുടെ ശരീരത്തിലേക്ക് ചാടിക്കയറി. ചെവിയുടെ താഴെ കവിളിലായി കടിച്ചു. നിലവിളി കേട്ടെത്തിയ വീട്ടുകാർ നായയെ പിടിച്ചുമാറ്റി കൂടുതൽ കടിയേൽക്കാതെ രക്ഷിച്ചു. പരിക്കേറ്റ മേഴ്സിയെ കോട്ടയം ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു.
എന്നാൽ നായ സ്വയം കടിച്ചതല്ല, വീട്ടുടമ അഴിച്ചുവിട്ട് കടിപ്പിച്ചതാണെന്നാണ് ആരോപണം. പിരുവുകാരോ സെയിൽസ്മാൻമാരോ ആണെന്നു കരുതിയാകാം നായയെ അഴിച്ചു വിട്ടതെന്നാണ് മറുവശത്തെ ന്യായീകരണം. തെരുവുനായ്ക്കളെ മാത്രം പേടിച്ചാൽ പോരാ, വളർത്തു നായ്ക്കളെയും കരുതണം എന്ന ഭീഷണിയാണ് നിലവിൽ ബി.എൽ.ഒമാർ നേരിടുന്നത്.
മേഴ്സിയുടെ 'മേഴ്സി"
പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചതാണെങ്കിലും കേസു കൊടുത്താലുള്ള പൊല്ലാപ്പ് ഓർത്തും വോട്ടർ പട്ടിക പരിഷ്കരണം കുറഞ്ഞ ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതിനാലും ഗൃഹനാഥനെതിരെ കേസുകൊടുക്കാതെ മേഴ്സി 'മേഴ്സി" കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |