
ചെമ്പേരി: തലശേരി അതിരൂപത മാതൃവേദിയുടെയും അമല പ്രോലൈഫിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2023 ഡിസംബർ 31ന് ശേഷം നാലും അതിൽ കൂടുതലും മക്കളുള്ള കുടുംബങ്ങളുടെ സംഗമം ജീവോത്സവം ഇന്ന് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒൻപതരക്ക് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സംഗമം ഉദ്ഘാടനം ചെയ്യും. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 45 കുടുംബങ്ങൾ പങ്കെടുക്കുന്ന സംഗമത്തിൽ 2015 ജനുവരി ഒന്നിന് ശേഷം നാലമത്തെയോ അതിലധികമോ മക്കളുള്ള കുടുംബങ്ങളെയും ആദരിക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. അതിരൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നുമായി ഇരുനൂറ്റമ്പതോളം കുടുംബങ്ങൾ സംഗമത്തിൽ ഒത്തുചേരുമെന്ന് മാതൃവേദി തലശേരി അതിരൂപത ഡയറക്ടർ ഫാ.ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ സി എച്ച്.എഫ്, അമല പ്രോലൈഫ് പ്രസിഡന്റ് ലോറൻസ് കടിക്കാട്ടിൽ, ജനറൽ കൺവീനർ സണ്ണി ആശാരിപ്പറമ്പിൽ, ഷീബ തെക്കേടത്ത്, ഷൈനി കണ്ടത്തിൽ, ഡിംപിൾ ജോസ് കൂട്ടുങ്കൽ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |