
മുഹമ്മ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കാവുങ്കൽ തോപ്പുവെളി പരേതനായ രതീഷ്,സൗമ്യ ദമ്പതികളുടെ മകനും മുഹമ്മ ആര്യക്കര ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുമായ സൂര്യദേവിന്റെ (13)ചികിത്സയ്ക്കായി നാടൊന്നിക്കും.
ക്യാൻസർ ബാധിതനായി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ മാസങ്ങളായി കഴിയുന്ന സൂര്യദേവിന് സഹായം
അഭ്യർത്ഥിച്ചുകൊണ്ട് ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തിൽ 9,16 തീയതികളിൽ പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കും.
സൂര്യദേവിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ അടിയന്തരമായി രണ്ട് ശസ്ത്രക്രിയകൾ വേണമെന്നാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
ഇതിൽ ഒരെണ്ണം കഴിഞ്ഞ ദിവസം നടന്നു. തുടർ ചികിത്സയ്ക്കും
രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കുമായി 15 ലക്ഷത്തോളം രൂപ വേണ്ടിവരും.
ഈ തുക കണ്ടെത്തുകയെന്നത് ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനപ്പുറമാണ്.അമ്മ സൗമ്യയും സഹോദരൻ ആദിദേവും അമ്മൂമ്മയും അപ്പുപ്പനും അടങ്ങുന്നതാണ് സൂര്യദേവിന്റെ കുടുംബം. അച്ഛൻ രതീഷ് ക്യാൻസറിനെ തുടർന്ന് ദീർഘകാലത്തെ ചികിത്സയ്ക്ക് ശേഷം മൂന്ന് വർഷങ്ങൾക്ക് മരിച്ചു. അപ്പുപ്പൻ വിജയൻ കൂലിവേല ചെയ്‌തു കിട്ടുന്ന തുച്ഛമായ ഏക വരുമാനം കൊണ്ട് വേണം ഈ കുടുംബത്തിന് കഴിഞ്ഞുപോകാൻ. ഈ സാഹചര്യത്തിൽ സൂര്യദേവിന്റെ ചികിത്സയ്‌ക്കുള്ള തുക കണ്ടെത്താൻ കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാലയും ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും നേതൃത്വത്തിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ എം. വി.സുനിൽ കുമാർ ചെയർമാനും, പി.എസ്.സന്തോഷ് കുമാർ വൈസ് ചെയർമ്മാനായും,കെ.എസ്.സുമേഷ് ജനറൽ കൺവീനറായും
സോജുമോൻ എൻ.എസ്.ജോയിന്റ് കൺവീനറായും 'സൂര്യദേവ് ചികിത്സ ധനഹായ സമിതി' രൂപീകരിച്ച് ചെയർമാന്റെയും ജനറൽകൺവീനറിന്റെയും പേരിൽ മണ്ണഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ 0902053000003555 എന്ന നമ്പറിൽ (IFSC SIBL0000902) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |