
തൃശൂർ: തെരുവുനായ്ശല്യം രൂക്ഷമായിട്ടും കോർപറേഷൻ നടപടിയെടുക്കാത്തതിൽ പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ പ്രതിഷേധമുയർത്തി. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ സംബന്ധിച്ച് സർവേ നടത്തുന്നതിന് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തുന്ന അജൻഡ പരിഗണിച്ചപ്പോഴായിരുന്നു പ്രതിഷേധം. സർവേ എടുത്തതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നും നായ്ക്കളുടെ കടി കൊള്ളാതിരിക്കാൻ എന്തു നടപടിയാണ് കോർപറേഷൻ നാളിതുവരെ സ്വീകരിച്ചതെന്നും ജോൺ ഡാനിയൽ ചോദിച്ചു. തെരുവുനായ്ക്കൾക്ക് ഷെൽട്ടർ സ്ഥാപിക്കാമെന്ന് പറഞ്ഞിട്ട് പിന്നീട് ഒരു നടപടിയും എടുത്തില്ല. ഇത് സംബന്ധിച്ച് വന്നിട്ടുള്ള സുപ്രീംകോടതി വിധി സുപ്രധാനമാണെന്നും വന്ധ്യംകരിച്ച നായ്ക്കളെ പിടിച്ച ഇടത്ത് കൊണ്ടു വിടുരുതെന്നും ഇവയെ ഷെൽറ്ററിൽ പാർപ്പിക്കണമെന്നുമുള്ള കോടതി വിധി ഒറിജിനലാണോയെന്നായിരുന്നു മേയറുടെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |