
തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് നഴ്‌സിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2 ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കണമെന്നും മൾട്ടി പർപ്പസ് ജീവനക്കാർക്ക് അമിത നൈറ്റ് ഡ്യൂട്ടിയിൽ ഇളവ് വരുത്തണമെന്നും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.മധു. എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ബ്രാഞ്ച് പ്രസിഡന്റ് പി.എഫ്.രാജു അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.യു സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഗിരീഷ്, വനിതാ കൺവീനർ പി.മീര, കെ.പി.ഹരിദാസ്, എൻ.ഇന്ദു എന്നിവർ സംസാരിച്ചു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് എം.സുധീർ സ്വാഗതവും ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ഒ.പി.സാലി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |