
തൃശൂർ: കോലരക്ക് പ്രാണി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രായോഗിക പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ നിന്നുള്ള കർഷകരാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്. കോലരക്ക് പ്രാണി ജനിതക വിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള നെറ്റ്‌വർക്ക് പദ്ധതിയുടെ ഭാഗമായി, ഐ.സി.എ.ആർ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സെക്കൻഡറി അഗ്രികൾച്ചർ, റാഞ്ചി, ഐ.സി.എ.ആർ, ന്യൂഡൽഹി എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ് വാരിയർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. പ്രോജക്ട് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ടി.വി.സജീവ്, ഡോ. എസ്. മുത്തുകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |