
ഏനാത്ത് : കെ.എസ്.ആർ.ടി.സിയുടെ സാങ്കേതിക പിഴവിൽ ഏനാത്ത് പള്ളിവടക്കേതിൽ സന്തോഷ് കുമാറിന് നേരിടേണ്ടി വന്നത് യാത്രാദുരിതം. അടൂർ - കോഴിക്കോട് റൂട്ടിൽ ഇന്നലെ രാവിലെ പുറപ്പെടാനുള്ള രീതിയിൽ സന്തോഷ് കുമാർ www.onlineksrtcswift.com വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 7.15ന് ആണ് ബുക്ക് ചെയ്തത്. ഇന്നലെ രാവിലെ ബസ് കയറാനായി അടൂർ ഡിപ്പോയിൽ എത്തിയപ്പോൾ ആണ് പറ്റിക്കപ്പെട്ടുവെന്നു സന്തോഷ് കുമാറിന് മനസിലായത്.
അവസാനം ഗത്യന്തരമില്ലാതെ സൂപ്പർ ഫാസ്റ്റിൽ കോഴിക്കോട് വരെ ഇദ്ദേഹത്തിന് യാത്ര ചെയ്യേണ്ടി വന്നു. കഴിഞ്ഞ ദിവസം ബുക്ക് ചെയ്തപ്പോൾ സൈറ്റിൽ എ.സി വോൾവോ എന്നാണ് കാണിച്ചതെന്നും അതനുസരിച്ചു ബുക്ക് ചെയ്തതാണെന്നും വഴിയിൽ പലയിടത്തായി ബസ് തകരാറാകുകയും ചെയ്തതായി സന്തോഷ് കുമാർ കേരളകൗമുദിയോട് പറഞ്ഞു. പെരുമ്പാവൂരിൽ എത്തിയപ്പോൾ ബസ് വർക്ക് ഷോപ്പിൽ കയറ്റേണ്ടിവന്നെന്നും സഞ്ചാര യോഗ്യമല്ലാത്ത പഴക്കം ചെന്ന ബസാണ് യാത്ര ചെയ്യാൻ ലഭിച്ചതെന്നും സന്തോഷ് കുമാർ പറഞ്ഞു. കെ എസ് ആർ ടി സിയുടെ വാട്സ്ആപ് കംപ്ലയിന്റ് നമ്പരിൽ പരാതി നൽകിയിട്ടും പ്രതികരണമുണ്ടായില്ല.സാങ്കേതിക പിഴവാണെന്നാണ് അധികൃതർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |