
തിരുവനന്തപുരം: പതിനൊന്ന് വർഷം ഫയൽക്കെട്ടിൽ കുരുങ്ങിക്കിടന്ന ശേഷം തലസ്ഥാനത്തെ മെട്രോയ്ക്ക് ജീവൻവയ്ക്കുകയാണ്.മെട്രോയുടെ അലൈൻമെന്റ് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി.കരമന മുതൽ ടെക്നോസിറ്റി വരെയായിരുന്നു ആദ്യപാത. എന്നാൽ പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കൽ വരെയുള്ളതാണ് 31കി.മി ദൈർഘ്യമുള്ള പുതിയ പാത.ആദ്യപദ്ധതിക്ക് 4673കോടിയായിരുന്നു ചെലവ്. പുതിയ അലൈൻമെന്റിലെ ചെലവ് ഇനി വേണം കണ്ടെത്താൻ.ടെക്നോപാർക്ക്, വിമാനത്താവളം, കൊച്ചുവേളി റെയിൽവേ സ്റ്രേഷൻ എന്നിവയെക്കൂടി ഉൾപ്പെടുത്തിയുള്ള അലൈൻമെന്റ് തലസ്ഥാനത്തിന് ഗുണകരമാണ്.
ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകളെ ബന്ധിപ്പിച്ചതോടെ 31,000 ടെക്കികൾക്ക് നിത്യേന യാത്രാസൗകര്യമാവും. അവിടെ 360 ഐ.ടി കമ്പനികളും 60,000 ടെക്കികളുമുണ്ട്. അനുബന്ധ തൊഴിലാളികളടക്കം പ്രതിദിനം ഒന്നരലക്ഷം പേർ കഴക്കൂട്ടത്ത് വന്നുപോകുന്നുണ്ടെന്നാണ് കണക്ക്. റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ് കണക്ടിവിറ്റിയുണ്ടെങ്കിൽ മെട്രോ യാത്ര ജനങ്ങൾ ശീലമാക്കുമെന്നും പദ്ധതി ലാഭകരമാവുമെന്നുമാണ് വിലയിരുത്തൽ. 50നഗരങ്ങളിൽ പുതുതായി മെട്രോ ട്രെയിനുകൾ ഓടിക്കുകയാണ് തന്റെ വികസനസ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തിരുവനന്തപുരത്ത് അനുമതി ലഭിക്കുമെന്നുറപ്പാണ്.
സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിന് അനുസൃതമായാകും പുതിയ പദ്ധതിരേഖ പുതുക്കുക. ടിക്കറ്റ് വിതരണം,എലിവേറ്റർ, ലിഫ്‌റ്റ് എന്നിവയിൽ 213കോടിയുടെ സ്വകാര്യനിക്ഷേപം മതിയെന്നായിരുന്നു മുൻ തീരുമാനം. കേന്ദ്രനയപ്രകാരം സ്വകാര്യനിക്ഷേപം ഉയർത്തേണ്ടിവരും. ഇനി പൊതുഗതാഗത സംവിധാനങ്ങൾ മെട്രോയ്ക്കൊപ്പം ചേർക്കാൻ സംയോജിത ട്രാൻസ്‌പോർട്ട് അതോറിട്ടി രൂപീകരിക്കണം.
ആദ്യം നിശ്ചയിച്ചിരുന്നത് - കരമന മുതൽ ടെക്നോസിറ്റി വരെ
പുതിയ പാത - പാപ്പനംകോടുനിന്ന് ഈഞ്ചയ്ക്കൽ വരെ - 31കിലോമീറ്റർ
നിർമ്മാണച്ചുമതല - കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ)
കേന്ദ്രാനുമതി നേടിയെടുക്കൽ,പാലങ്ങളടക്കം അനുബന്ധ നിർമ്മാണം എന്നിവയുടെ ചുമതലയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |