
വെച്ചൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വെച്ചൂർ യൂണിറ്റ് കുടുംബമേള പെൻഷൻ ഭവനിൽ നടന്നു. തിരക്കഥാകൃത്ത് എം.സിന്ധുരാജ് ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരൻ മുഖ്യപ്രഭാഷണവും ആദരിക്കലും നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി അജിത് കുമാർ, യു.മോഹനൻ എന്നിവ ആശംസ പറഞ്ഞു. വി.ഇ ദിവാകരൻ പ്രാർത്ഥന ചൊല്ലി. സാംസ്കാരിക വേദി കൺവീനർ ശിവൻകുട്ടി മേനോൻ സ്വാഗതവും, വനിതാവേദി കൺവീനർ ശ്രീദേവി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |