
പയ്യാവൂർ: കർഷക സ്വരാജ് അനിശ്ചിതകാല സത്യഗ്രഹത്തെ പിന്തുണച്ച് രൂപീകരിച്ച ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിലെ സത്യഗ്രഹ പന്തലിൽ നിന്നും തിരുവനന്തപുരത്തേക്ക് കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്രയ്ക്ക് ഇന്നലെ വിവിധ ഇടങ്ങളിൽ സ്വീകരണം നൽകി. ആലക്കോട് നടന്ന സ്വീകരണ സമ്മേളനത്തിൽ കർഷക സ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട ആമുഖഭാഷണം നടത്തി. ഇൻഫാം സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌കറിയ നെല്ലൻകുഴി ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് പുതിയടത്ത്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ സെക്രട്ടറി രവി ദത്ത് സിംഗ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചെയർമാൻ ബിനോയ് തോമസ്, ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ, ഭാരവാഹികളായ ഗർവാസിസ് കല്ലുവയൽ, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ടോമി തോമസ്, ഡിൻസ് ജോർജ്, ബിനോയ് പുത്തൻനടയിൽ, അമൽ കുര്യൻ, പി.കെ.ആരോമൽ, ജോയി മണക്കുഴി, പി.കെ.കുഞ്ഞുമോൻ, ജാഥാ ക്യാ്ര്രപൻ കെ.വി.ബിജു എന്നിവർ പ്രസംഗിച്ചു. പയ്യാവൂരിലും യാത്രയ്ക്ക് സ്വീകരണം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |