
മാങ്ങാട്ടുപറമ്പ് :കണ്ണൂർ സർവകലാശാലയിൽ ഭരണഭാഷാവാരാചരണ സമാപനസമ്മേളനം മാങ്ങാട്ട്പറമ്പ് കാമ്പസ്സിൽ കേരളസർവവിജ്ഞാനകോശം ഇൻസ്റ്റിറ്റിയൂട്ട് ഡയരക്ടർ ഡോ. മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു.സിൻഡിക്കേറ്റ് അംഗം ഡോ.പി.കെ.സജിത അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സര ഇനങ്ങളിലെ വിജയികൾക്ക് സിഡിക്കേറ്റ് അംഗം ഡോ.കെ.ടി.ചന്ദ്രമോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തുമാങ്ങാട്ട് പറമ്പ് കാമ്പസ് ഡയരക്ടർ ഡോ.ജോൺസൺ അലക്സ്,ഡി. എസ്.എസ്.ഡോ.കെ.വി.സുജിത് ,യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ, ഡോ.പ്രിയാ വർഗീസ്, പി.കെ.നിവേദ്. പി. കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സമാപനത്തിന്റെ ഭാഗമായി കണ്ണൂർ സർവകലാശാല സംഗീതവിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീതപരിപാടിയും പൊൻചിലമ്പ് മുണ്ടേരി അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |