
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ രണ്ട് പൊലീസുകാരെ സർവീസീൽ നിന്ന് പിരിച്ചു വിട്ടു. ഭീകരർക്ക് ഉദ്യോഗസ്ഥർ സഹായം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പ്രത്യേക സംഘത്തിലെ പൊലീസുകാരായ അബ്ദുൾ ലത്തീഫ്, മുഹമ്മദ് അബ്ബാസ് എന്നിവരെയാണ് സേനയിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് ഭീകരരുമായി നേരിട്ട് ബന്ധമുണ്ടെന്ന് മനസിലാക്കിയ ശേഷമായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് ജമ്മു കാശ്മീർ പൊലീസ് പറയുന്നത്. കത്വയിലേക്ക് ഭീകരർക്ക് ഈ പൊലീസുകാർ പ്രാദേശിക സഹായങ്ങൾ എത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സർവീസിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഭീകരർക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ച് ഊർജിതമായ അന്വേഷണങ്ങൾ തുടരുകയായിരുന്നു. തെക്കൻ കാശ്മീരിലെ പുൽഗാം അടക്കമുള്ള ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുന്നതിനിടെയാണ് പൊലീസ് സേനയിൽ നടപടി ഉണ്ടായത്. ഓവർഗ്രൗണ്ട്‌വർക്കേഴ്‌സ് (ഒജിഡബ്ലിയുഎസ്) എന്നാണ് ഇത്തരത്തിൽ ഭീകരർക്ക് സഹായം നൽകുന്നവരെ വിളിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |