
എറികാട് : ദേശീയ സേവാഭാരതി പുതുപ്പള്ളി യൂണിറ്റ് ആരോഗ്യ സംരക്ഷണം സ്ത്രീകളിൽ എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ നടത്തി. ദേശീയ സേവാഭാരതി സംസ്ഥാന സമിതിയംഗം കെ.ജി പ്രിയ ഉദ്ഘാടനം ചെയ്തു. ജി.എൻ. രാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പ്രൊഫ. ഗൈനക്കോളജി വിഭാഗം ഡോ.അനിതാ കെ. ഗോപാൽ സെമിനാർ നയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ധന്യാ രതീഷ്, സേവാഭാരതി ജില്ലാ ഉപാദ്ധ്യക്ഷൻ ഡോ. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി ശ്രീഹരി നാരായണൻ, ടി.കെ ശ്രീകാന്ത്, സനിൽ കുമാർ, ജി.രാജീവ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |