ബേപ്പൂർ : ബേപ്പൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.പി. സുരേന്ദ്രനാഥ് എഴുതിയ " സെൻ നദി മുതൽ അറ്റ്ലാൻ്റിക് വരെ " എന്ന പുസ്തകം ( യാത്രാവിവരണം ) സാഹിത്യകാരൻ പി.കെ. പാറക്കടവ്, അനീസ് ബഷീറിന് നൽകി പ്രകാശനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പ്രകാശൻ പുസ്തകപരിചയം നടത്തി. എം. ഗോകുൽദാസ്, എം. പത്മകുമാർ, എസ്. അഞ്ജലി, ദിപാംസു ഖുറാന, കെ.പി.സുരേന്ദ്രനാഥ്, പി.എൻ. പ്രേമരാജ്, പി. അനിൽ കുമാർ പ്രസംഗിച്ചു. ലൈബ്രറി നടത്തിയ വായനോത്സവത്തിൽ വിജയികളായ ദിയാ കൃഷ്ണ സി.കെ, നേഹ.ടി.പി, വേദപ്രിയ.സി എന്നിവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |