പയ്യാവൂർ: നവീകരിച്ച കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റി ഓഫീസ് ഒ.സി ജോൺ മാസ്റ്റർ സ്മാരക മന്ദിരം ചെമ്പേരിയിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓഫിസിനോടനുബന്ധിച്ചുള്ള ജോൺസൺ ജെ. ഓടയ്ക്കൽ സ്മാരക ലൈബ്രറി കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ അലക്സാണ്ടർ കടൂക്കുന്നേൽ സ്മാരക ഹാൾ സജീവ് ജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു.
തുടർന്ന് ചെമ്പേരി ടൗണിൽ നടന്ന പൊതുസമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു. ജോയി കുഴിവേലിപ്പുറം ആമുഖ പ്രഭാഷണം നടത്തി. കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. ഗംഗാധരൻ, ബിജു പുളിയംതൊട്ടി, ജോഷി കണ്ടത്തിൽ, ഇ.വി. രാമകൃഷ്ണൻ, പ്രിൻസ് പുഷ്പൻകുന്നേൽ, വിനു കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |