
കളമശേരി: മൂലേപ്പാടത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നടപ്പാക്കിയ ദേശീയപാത അതോറിട്ടിയുടെ പുഷ് ത്രൂ കൽവെർട്ട് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 3.6 കോടി രൂപ ചെലവഴിച്ചാണ് കൽവെർട്ട് നിർമ്മാണം പൂർത്തിയാക്കിയത്. ദേശീയപാതയ്ക്ക് കുറുകെയാണ് പുഷ് ത്രൂ കൽവെർട്ട് നിർമ്മിച്ചിരിക്കുന്നത്. 60 മീറ്റർ നീളത്തിൽ പുഷ് ത്രൂ രീതിയിലാണ് ബോക്സ് കൾവെർട്ട് സ്ഥാപിച്ചിരിക്കുന്നത്. നഷീദ സലാം അദ്ധ്യക്ഷത വഹിച്ചു. എ.എം യൂസഫ്, കെ.കെ.ശശി, കെ.ബി.വർഗീസ്, സലീം പതുവന, ബഷീർ അയ്യമ്പ്രാത്ത്, റഫീഖ് മരക്കാർ, മിനി കരീം, സി.എം.അഷ്റഫ്, എൻ.പി രാജൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |