
കൊച്ചി: ബാലഗോകുലം കൊച്ചി മഹാനഗരം പ്രവർത്തക സമിതി ശിബിരം ചിന്മയ വിശ്വവിദ്യാപീഠം അഡ്മിനിസ്‌ട്രേറ്റർ രവീന്ദ്രൻ വാസുദേവൻ ഉദ്ഘാടനം ചെയ്തു. അലസത വെടിഞ്ഞ് കർമോത്സുകനാവാൻ പ്രേരിപ്പിച്ച ഭഗവാൻ കൃഷ്ണൻ ഏതു കാലത്തിനും നായകനാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ചിന്മയ വിശ്വവിദ്യാപീഠം അങ്കണത്തിൽ നടന്ന ചടങ്ങിൽ മാത്യൂസ് അവന്തി അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അദ്ധ്യക്ഷൻ പി. സോമനാഥ് ഗോകുല പതാക ഉയർത്തി. ജി. സതീഷ് കുമാർ, സി. അജിത്, എം.വി. പിൻമോഹൻ, പ്രകാശ് ബാബു, ജി.ആർ. പ്രത്യാശ് എന്നിവർ പങ്കെടുത്തു. പി.പി. രമേശ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |