
പന്തളം : പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തിലെ 217 കുടുംബങ്ങൾ കുറ്റി കുരുമുളക് കൃഷിയിലേക്ക്. ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന 217 കുടുംബങ്ങളിൽ എപ്പോഴും കുരുമുളക് വീട്ടാവശ്യത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.പി.വിദ്യാധര പണിക്കർ, പ്രിയ ജ്യോതി കുമാർ, എൻ.കെ.ശ്രീകുമാർ, വാർഡ് മെമ്പർമാരായ വി.പി.ജയദേവി, പൊന്നമ്മ വർഗീസ്, ശ്രീവിദ്യ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |