
തിരുവനന്തപുരം: സർക്കാരിന്റെ നികുതിപ്പണം കൊണ്ട് നവകേരള സർവെ എന്ന എൽ.ഡി.എഫിന്റെ സ്‌ക്വാഡ് വർക്ക് നടത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സർവേ നടത്താൻ ആളെ റിക്രൂട്ട് ചെയ്യുന്നത് സി.പി.എം സംസ്ഥാന കമ്മിറ്റിയാണ്. സർക്കാർ അനുവദിച്ച 20 കോടി വാങ്ങി വീടു വീടാന്തരം കയറി എൽ.ഡി.എഫിന് വേണ്ടി പ്രചാരണം നടത്തലാണ് ഇവരുടെ ചുമതല. അതിന് സർക്കാർ ഖജനാവിൽ കയ്യിട്ടു വാരുന്നത് തികഞ്ഞ വൃത്തികേടാണ്. ജനവിരുദ്ധമാണ്. ഇത് അനുവദിക്കാനാവില്ല . സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നികുതിപ്പണം ഉപയോഗിക്കുന്നത് ജനാധിപത്യത്തിന്റെ നൈതികതയ്ക്കു വിരുദ്ധമാണ് .
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സ പിഴവ് കാരണം, പ്രസവം കഴിഞ്ഞു കിടന്ന യുവതി മരിച്ചത് കുത്തഴിഞ്ഞ ആരോഗ്യ സംവിധാനത്തിന്റെ സമ്പൂർണ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്തിനാണ് കേരളത്തിന് ഇങ്ങനെ ഒരു ആരോഗ്യമന്ത്രി? എന്തിനാണ് ഇങ്ങനെ ഒരു ആളെക്കൊല്ലി വകുപ്പ്? ഒരു ദിവസത്തെ പരിപാടിക്കു വേണ്ടി 810 കോടിയൊക്കെ ചിലവഴിക്കുന്ന സർക്കാരിന് കേരളത്തിലെ ആശുപത്രികളുടെ സ്ഥിതി മെച്ചപ്പെടുത്താൻ പണമില്ലെയെന്നും ചെന്നിത്തല ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |