
കൊച്ചി: സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. എറണാകുളം പെരുമ്പാവൂർ അല്ലപ്രയിലാണ് സംഭവം. അല്ലപ്ര കമ്പനിപ്പടിയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മലയാളികളും അന്യസംസ്ഥാനക്കാരുമുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാട്ടുകാരടക്കമുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗത തടസം നേരിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |