നന്മണ്ട: നന്മണ്ട ഹൈസ്കൂൾ 1965 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ കുടുംബ സംഗമം നന്മണ്ട ജ്ഞാനപ്രദായിനി എ.എൽ.പി
സ്ക്കൂളിൽ നടന്നു. പ്രസിഡന്റ് കെ.പി മുഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. 1965 ബാച്ച് വിദ്യാർത്ഥിയായിരുന്ന എം.എ.സത്താർ പന്നൂർ രചിച്ച 'കഥാസാഹിത്യം ആസ്വാദനക്കുറിപ്പുകൾ' പുസ്തകം പി.പി ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സി.എൻ ബാലകൃഷ്ണൻ നമ്പ്യാർ പുസ്തകം ഏറ്റുവാങ്ങി. കെ. നൗഫൽ പന്നൂർ പുസ്തകം പരിചയപ്പെടുത്തി. വാർഡ് മെമ്പർ രാജീവൻ, പ്രധാനാദ്ധ്യാപകൻ ഷാജി, ഡോ.ഹരിദാസൻ, ലക്ഷ്മിക്കുട്ടി അമ്മ, ആലിക്കുട്ടി, അഹമ്മദ് കോയ വടേക്കര, എം.പി. ഹുസയിൻ ഹാജി പന്നൂർ യു.പി. അബ്ദുസമദ് പന്നൂർ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.എ സത്താർ സ്വാഗതവും അഡ്വ ടി. ഇക്ബാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |