ബേപ്പൂർ: ജനകീയ വിഷയങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ബേപ്പൂർ പോർട്ട് ഡിവിഷനിൽ വാഹന പ്രചാരണ ജാഥ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ടി.കെ.അബ്ദുൾ ഗഫൂറിന് പതാക കൈമാറി. വാർഡ് പ്രസിഡന്റ് ടി. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, മുസ്ലീം ലീഗ് നേതാവ് ജബ്ബാർ, രവീന്ദ്രൻ, പ്രജീഷ്, കെ.കെ. സുരേഷ് , ആഷിക് പിലാക്കൽ, സി.എ. സെഡ് അസീസ്, ഷഫീക് അരക്കിണർ, സ്വരൂപ്, മുഹമ്മദ് റാസിക്, മനാഫ് മൂപ്പൻ, റാണേഷ് എന്നിവർ പ്രസംഗിച്ചു. വൈകിട്ട് ബേപ്പൂർ അങ്ങാടിയിൽ നടന്ന സമാപന സമ്മേളനം ഡി.സി.സി. ജന: സെക്രട്ടറി ധനിഷ് ലാൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാസിൽ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |