
ഇരിങ്ങാലക്കുട: 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന 36ാമത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഷൈല അദ്ധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂർ സ്വദേശിയും പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റുമായ ജിന്റോ ജോസഫാണ് ലോഗോ തയ്യാറാക്കിയത്. എഴുപതോളം പേർ ലോഗോ തയ്യാറാക്കൽ മത്സരത്തിൽ പങ്കെടുത്തു.
കലോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമ്മവും ലിറ്റിൽ ഫ്‌ളവർ സ്‌കൂളിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ നിർവഹിച്ചു. ചലച്ചിത്രതാരം നീരജ് കൃഷ്ണ മുഖ്യാതിഥിയായി. പി.എം.സാദിഖ്, എ.സി.സുരേഷ്, സി.പി.ജോബി, സിസ്റ്റർ സുദീപ, പ്രിൻസിപ്പൽ ലിജോ വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |