
ആലുവ: കടുങ്ങല്ലൂരിലെ ഒരു സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകരുടെ 'ഈഗോ'യെ തുടർന്നുണ്ടായ പരാതികൾ ബിനാനിപുരം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പാക്കി. അദ്ധ്യാപികയും രക്ഷിതാവും പരാതിയില്ലെന്ന് സൂചിപ്പിച്ച് പൊലീസ് രജിസ്റ്ററിൽ ഒപ്പുവച്ചു. ഇന്നലെ രാവിലെയാണ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പ്രിൻസിപ്പൽ എസ്.ഐയുടെ സാന്നിദ്ധ്യത്തിൽ ഇരുവരുടെയും പരാതികൾ കേട്ടു. ക്ളാസ് ലീഡറായ മകളെ വിഷമിപ്പിക്കുന്ന നിലയിൽ ടീച്ചർമാരും കുട്ടികളും പെരുമാറുകയും ഭാര്യ സ്കൂളിൽ ബോധരഹതിയാകുകയും ചെയ്തതിനെ തുടർന്നാണ് മോശമായി സംസാരിച്ചതെന്നായിരുന്നു പിതാവിന്റെ മൊഴി. കുട്ടികളുടെ മുമ്പിൽ വച്ച് മോശമായി സംസാരിച്ചതിനാലാണ് പരാതി നൽകിയതെന്ന് ടീച്ചറും മൊഴി നൽകി. ഹെഡ്മിസ്റ്ററോട് ചില കുട്ടികൾ മോശമായി പെരുമാറുമ്പോൾ ചില അദ്ധ്യാപകർ പ്രോത്സാഹിപ്പിക്കുന്നതായിട്ടാണ് പിതാവ് പരാതി നൽകിയിരുന്നത്.
ഇരുവരുടെയും പരാതികൾ സ്കൂളിന് മോശപ്പേരുണ്ടാക്കുന്നതാണെന്ന് തിരിച്ചറിയണമെന്ന പൊലീസിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് വിഷയം അവസാനിപ്പിച്ചത്. ടീച്ചർക്കൊപ്പം ഭർത്താവും കുട്ടിയുടെ പിതാവിനൊപ്പം ഭാര്യയും പരാതി രമ്യതയിലാക്കാൻ എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |