
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രചരണം തുടങ്ങി. പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിൽ ഒരു റൗണ്ട് ഭവന സന്ദർശനവും സ്ഥാനാർത്ഥികൾ പൂർത്തിയാക്കി. ചുമരെഴുതി. ഫ്ലക്സുകളും സ്ഥാപിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്തിലെ പുന്നപ്ര കിഴക്കു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഓഫീസും പ്രവർത്തനം ആരംഭിച്ചു.
പുറക്കാട് പഞ്ചായത്തിലും, പുന്നപ്ര പഞ്ചായത്തിലും യു.ഡി.എഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളുടേയും ലിസ്റ്റ് മണ്ഡലം കമ്മറ്റികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമ്പലപ്പുഴ തെക്കിലും, വടക്കിലും ഏതാനും വാർഡുകളുടെ കാര്യത്തിൽ മാത്രമാണ് തർക്കമുള്ളത്. അതിലും നാളെയോടെ തീരുമാനമാകും. ബുധനാഴ്ചയെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഡി.സി.സി പുറത്തുവിടുകയുള്ളൂ. മറ്റ് തർക്കങ്ങളൊന്നും ഇല്ലാത്തതിനാലാണ് മണ്ഡലം കമ്മറ്റികൾ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രചരണം തുടങ്ങിയതെന്നാണ് നേതാക്കൾ പറയുന്നത്. ഇത് ആദ്യമായാണ് കല്ലുകടികൾ ഇല്ലാതെ സ്ഥാനാർത്ഥിക്യെ ആദ്യമെ തീരുമാനിക്കാൻ ഇവിടങ്ങളിൽ കോൺഗ്രസിനായത്.
യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് കെ. പി .സി .സി വൈസ് പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ നാസർ ബി.താജ്, കൺവീനർ ഹസൻ എം. പൈങ്ങാമഠം , എൽ. ലതാകുമാരി, പി.ഉണ്ണികൃഷ്ണൻ, നജ്മൽ ബാബു, പി.എ.കുഞ്ഞുമോൻ, അബ്ദുൽ ഹാദി, ഷിഹാബുദ്ദീൻ പോളക്കുളം, റ്റി.കെ. പി. സലാഹുദ്ദീൻ, ശ്രീജ സന്തോഷ്, അബു പോളക്കുളം, എം. സനൽകുമാർ, അൻസർ മൂലയിൽ, സത്താർ ചക്കത്തിൽ, കണ്ണൻ ചേക്കാത്ര, സമീർ പാലമൂട്, വിഷ്ണുപ്രസാദ്, പുഷ്കരൻ വടവടിയിൽ, മധു റ്റി. കാട്ടിൽചിറ,രശ്മി ഷാജി, വി.എസ്. വിജയലക്ഷ്മി, മുംതാസ് സമീർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |