
മലപ്പുറം:എളങ്കൂർ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺ ഡിസ്ട്രിക്ട് ഗവർണർ കെ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തിരുവാലി ലയൺസ് ക്ലബ് പ്രസിഡൻറ് ലയൺ പി.കെ.നിഖിൽ അദ്ധ്യക്ഷനായി. പുതിയ പ്രസിഡൻറായി വി.നാരായണനെയും സെക്രട്ടറിയായി ടോമി ജോണിനെയും ട്രഷററായി പി.ശങ്കരനുണ്ണിയേയും തെരഞ്ഞെടുത്തു.ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ബാബു ദിവാകരൻ സ്ഥാനാരോഹണം നടത്തി. വനിത സർക്കിൾ പ്രസിഡന്റ് ഫെമി വിജി, ജി.എസ്.ടി കോഡിനേറ്റർ പി.സുധീർ, പി.ഷൈന സത്യജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. കപ്രാട് അംഗനവാടിക്കായി ഫാനുകളും എളങ്കൂർ പ്രൈമറി ഹെൽത്ത് സെന്ററിനായി വീൽചെയറും വിതരണം ചെയ്തു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |